01:10am 11 November 2026
NEWS
ജാസ്മിൻ ജാഫർ കാൽ കഴുകിയതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തുന്നതിനെ വിമർശിച്ച് സംവിധായിക ഐഷ സുൽത്താന
26/08/2025  11:29 AM IST
nila
ജാസ്മിൻ ജാഫർ കാൽ കഴുകിയതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തുന്നതിനെ വിമർശിച്ച് സംവിധായിക ഐഷ സുൽത്താന

 ജാസ്മിൻ ജാഫറിൻറെ റീൽ ചിത്രീകരണത്തിന് പിന്നാലെ ​ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തുന്നതിനെ വിമർശിച്ച് സംവിധായിക ഐഷ സുൽത്താന. റീൽസ് ചിത്രീകരിക്കാൻ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നതെന്ന് ഐഷ ചൂണ്ടിക്കാട്ടുന്നു. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

'ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്... ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? എനിക്ക് ഈ കാര്യത്തിൽ വലിയ അറിവില്ലാത്തത് കൊണ്ട് ഇതിനെപറ്റി അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണം... കുളത്തിന് ഈ അവസ്ഥയാണെങ്കിൽ ആ കടലിന്റെ ഒരു അവസ്ഥയെ,' ഐഷ കുറിച്ചു. 

 റീൽസ് ചിത്രീകരിച്ചതിൽ ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img